ഫോറം തോംസൺ മാൾ
കേരളത്തിലെ എറണാകുളം ജില്ലയിലെ കൊച്ചിയിൽ മരടിൽ സ്ഥിതി ചെയ്യുന്ന ഒരു മാൾ ആണ് ഫോറം തോംസൺ മാൾ കൊച്ചി. ഇത് ഫോറം മാൾ കൊച്ചി എന്ന പേരിലും അറിയപ്പെടുന്നു. ഇന്ത്യയിലെ ഏറ്റവും വലിയ റിയൽറ്റി സ്ഥാപനമായ പ്രസ്റ്റീജ് ഗ്രൂപ്പാണ് മാൾ പ്രൊമോട്ട് ചെയ്യുന്നത്. 10 ഏക്കറിലധികം സ്ഥലത്ത് വ്യാപിച്ചുകിടക്കുന്ന ഈ മാളിന്റെ മൊത്തം വിസ്തീർണ്ണം 10,60,000 ചതുരശ്ര അടിയും മൊത്തം കച്ചവടസ്ഥലം 6,47,000 ചതുരശ്ര അടിയുമാണ്. ലുലു മാൾ കഴിഞ്ഞാൽ കൊച്ചിയിലെ രണ്ടാമത്തെ വലിയ മാളാണിത്. മാളിൽ ഒരു ഹൈപ്പർമാർക്കറ്റ്, ഒരു ഫാമിലി എന്റർടൈൻമെന്റ് സെന്റർ, 20 റെസ്റ്റോറന്റുകൾ, 11 ഫുഡ് കൗണ്ടറുകൾ, 700 സീറ്റുള്ള ഫുഡ് കോർട്ട്, പിവിആറിന്റെ 9 സ്‌ക്രീൻ മൾട്ടിപ്ലക്‌സ് എന്നിവയുണ്ട്. മാരിയറ്റ് ഇന്റർനാഷണലുമായി സഹകരിച്ച് 40 മുറികളുള്ള ഒരു ഹോട്ടൽ സ്ഥലവും വികസിപ്പിക്കുന്നുണ്ട്.
Read article
Nearby Places

തൃപ്പൂണിത്തുറ
കൊച്ചി നഗരത്തിന്റെ ഒരു ഉപനഗരം

നെട്ടൂർ
എറണാകുളം ജില്ലയിലെ ഒരു ഗ്രാമം

തേവര

കൊച്ചുകടവന്ത്ര
എറണാകുളം ജില്ലയിലെ ഗ്രാമം
രാധാ ലക്ഷ്മി വിലാസം കോളേജ് ഓഫ് മ്യൂസിക് ആന്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫൈൻ ആർട്ട്സ്
താമരംകുളങ്ങര ശ്രീ ധർമശാസ്താ ക്ഷേത്രം

കുണ്ടന്നൂർ
ഇന്ത്യയിലെ ഒരു മനുഷ്യവാസ പ്രദേശം
വടക്കേക്കോട്ട മെട്രോ നിലയം
കൊച്ചി മെട്രോ സ്റ്റേഷൻ